വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് യുപി,ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ‘കാസര്‍കോടിന്റെ വായന’ എന്ന പേരില്‍ വായനാനുഭവ കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട്ടെ എഴുത്തുകാരുടെ രചനകള്‍ മുന്‍നിര്‍ത്തിയാണ് അനുഭവ കുറിപ്പ് തയ്യാറാക്കേണ്ടത്. 300 വാക്കില്‍ കുറയാത്ത, പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ രചനകള്‍ ജൂണ്‍ 25 നകം കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ ലഭ്യമാക്കണം. ഫോണ്‍- 04994 255145.