മസ്‌കത്ത്: ഒമാനില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാള്‍ നമസ്‌കാരങ്ങളും ഈദഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഈദുഗാഹുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളില്‍നടക്കുന്ന ഈദ് ഗാഹിന് നാട്ടില്‍ നിന്നെത്തിയ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബലി പെരുന്നാള്‍ നമസ്‌കാരം മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജാമിഅ മഅസ്‌കര്‍ അല്‍ മുര്‍തഫ മസ്ജിദുല്‍ നിര്‍വഹിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. രാജകുടുംബാംഗങ്ങള്‍, നിരവധി പ്രമുഖര്‍, സുല്‍ത്താന്റെ സായുധ സേനയുടെ കമാന്‍ഡര്‍മാര്‍, സൈനിക, സുരക്ഷാ സേവനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് സുല്‍ത്താന്‍ പ്രാര്‍ഥന നിര്‍വഹിക്കുക.