കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി;

ബംഗളൂരു: ഇന്ധന വില കൂട്ടി കര്‍ണാടക സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1 ശതമാനവുമാണ് നികുതി വര്‍ധിപ്പിച്ചത്. ഇതോടെ പുതിയ നികുതി വര്‍ധനയനുസരിച്ച് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും.ഇന്ന് മുതലാണ് ഇന്ധന വില വര്‍ധന സംസ്ഥാനത്ത് നിലവില്‍ വരുക. പുതുക്കിയ വിലയനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയായി. ഡീസലിന്റെ വില 88.98 രൂപയും. മുന്‍പ് പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു.രാജ്യാന്തരതലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയെ ആശ്രയിച്ചായിരിക്കും രാജ്യത്തെ ഇന്ധന വില. അതേസമയം ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *