കോഴിക്കോട്: സംഘര്‍ഷങ്ങളുടെ കരിമേഘങ്ങള്‍ക്കിടയിലും ത്യാഗസന്നദ്ധതയുടെ വെളിച്ചം തീര്‍ത്ത പ്രവാചകന്‍ ഇബ്രാഹിമിന്റെ സ്മരണയുയര്‍ത്തി തിങ്കളാഴ്ച ബലിപെരുന്നാള്‍.കഠിനാനുഭവങ്ങളുടെ തീച്ചുളയില്‍ അജയ്യനായി നിലപാടെടുത്ത ഇബ്രാഹീം നബിയുടെ നിശ്ചയദാര്‍ഢ്യം വിശ്വാസിക്ക് ആഘോഷ വേളയില്‍ കരുത്തുപകരും.അതിരുകളും വേര്‍തിരിവുകളുമില്ലെന്ന് കര്‍മത്തിലൂടെ പ്രഖ്യാപിച്ച് മക്കയില്‍ തീര്‍ഥാടനത്തിനെത്തിയ മനുഷ്യക്കടലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക കൂടിയാണ് വിശ്വാസികള്‍ ഇന്ന്.മിഥുന മാസമായതിനാല്‍ മഴകാരണം കേരളത്തില്‍ ഈദ്ഗാഹുകള്‍ കുറവാണ്. ഓഡിറ്റോറിയങ്ങളിലും മറ്റുമാണ് ഈദ്ഗാഹുകള്‍ പലതും സംഘടിപ്പിച്ചത്. പള്ളികളില്‍ ലക്ഷങ്ങള്‍ രാവിലെ പ്രാര്‍ഥനാ നിരതരാവും. പെരുന്നാളിനും തുടര്‍ന്നുള്ള ദിവസങ്ങളിലും പള്ളിക്കമ്മിറ്റികളുടെയും വ്യക്തികളുടെയും കൂട്ടായ്മകളുടെയും മേല്‍നോട്ടത്തില്‍ ബലികര്‍മം നടത്തി മാംസം ദാനം ചെയ്യും. വിവിധ നേതാക്കള്‍ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.