കാഞ്ഞങ്ങാട്: വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും, അവരുടെ അവകാശങ്ങള്‍ മനസ്സിലാക്കിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനും അജാനൂരിനെ വയോജന സൗഹൃദ പഞ്ചായത്ത് എന്ന നിലയിലേക്ക് മാറ്റാന്‍ ആവശ്യമായ പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടിയാണ് വയോജന സൗഹൃദ സദസ്സ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം. ജി. പുഷ്പ,എ. ദാമോദരന്‍, സി. ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. വി. രത്‌നകുമാരി എന്നിവര്‍ സംസാരിച്ചു. കില ഫാക്കല്‍റ്റി പി. വി. പത്മനാഭന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. നൂറുകണക്കിന് വയോജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.