കാഞ്ഞങ്ങാട്: സി.എം.പി സ്ഥാപക ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു.
സി.എം.പി ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണം ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉല്‍ഘാടനം ചെയ്തു. എം.വി.ആര് കേവലം 3 അക്ഷരമുള്ള വ്യക്തിയല്ലെന്നും ഒരു പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനത്തിന് ഊടും പാവും നെയ്തെടുത്ത ഒരു പൊതുപ്രവര്‍ത്തകനാണ് എം.വി രാഘവന് എന്ന എം.വി.ആര് എന്നും ഫൈസല്‍ പറഞ്ഞു. സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം സി.വി തമ്പാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം വി. കമ്മാരന് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എന്‍.എ. ഖാലിദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണന്, സി.എം.പി ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. ഉമേശന്, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം പി. കെ രഘുനാഥ് എന്നിവര്‍ സംസാരിച്ചു.