കേരള കേന്ദ്ര സര്‍വ്വകലാശാല ഗെയിംസിന് തുടക്കം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ഗെയിംസിന് തുടക്കമായി. സര്‍വ്വകലാശാലയിലെ വിവിധ സ്‌കൂളുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഡോ. കെ. അലി അക്ബര്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. മേലത്ത് ചന്ദ്രശേരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വരുംദിവസങ്ങളില്‍ ഫുട്‌ബോള്‍, വോളിബോള്‍, വടംവലി തുടങ്ങിയ മത്സരങ്ങള്‍ നടക്കും. ഈ മത്സരങ്ങളിലെ വിജയികള്‍ സൗത്ത് വെസ്റ്റ് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റില്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *