സ്‌കൂളില്‍ നിന്ന് വരുന്ന വഴി തടഞ്ഞു നിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ചു: 60 കാരന്‍ അറസ്റ്റില്‍

മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ച അറുപതുകാരന്‍ അറസ്റ്റില്‍. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടില്‍ സുകുമാരനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മാന്നാര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ സൈക്കിള്‍ തടഞ്ഞു നിര്‍ത്തിയ ശേഷം പ്രതി കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐമാരായ അഭിരാം സി എസ്, ബിജുക്കുട്ടന്‍, എഎസ്ഐ ഷമീര്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ ദിനീഷ് ബാബു, സാജിദ്, ഫിര്‍ദൗസ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *