നീലേശ്വരം: ഹരിതചട്ടത്തില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി നൂറോളം ഓലക്കൊട്ടകള്‍ മെടഞ്ഞൊരുക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇതിനായി ഓല മെടഞ്ഞത്. സംഘാടക സമിതി ചെയര്‍പഴ്‌സന്‍ നീലേശ്വരം നഗരസഭാധ്യക്ഷ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് ചെയര്‍മാന്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വത്സല സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വിജീഷ്, പ്രധാനധ്യാപിക ലെ ശ്രീധര്‍, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് അരമന, പ്രഭാകരന്‍പണിക്കര്‍, പി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പാരമ്പര്യ കര്‍ഷകന്‍ കെ.വി.കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി കുടുംബശ്രീ, ഹരിതകര്‍മസേന, പിടിഎ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ ഓ ടിയാനത്തി. 13 മുതല്‍ 17 വരെയാണ് കലോത്സവം.