കാലിച്ചാനടുക്കം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ADS ന്റെ നേതൃത്ത്വത്തില്‍ ആലത്തടി വയലില്‍ നടത്തിയ നെല്‍കൃഷി നൂറുമേനി വിളവ് ലഭിച്ചു. നെല്‍കൃഷി കൊയ്ത്തുല്‍സവം കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ ഉല്‍ഘാടനം ചെയ്തു. കാര്‍ഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി പ്രദേശത്ത് ആലത്തടി മലൂര്‍ തറവാടിന്റെ ഒരു ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കിയത്. കൃഷിയെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്ന ആലത്തടി പ്രദേശത്തെ കര്‍ഷകരുടെയും അകമഴിഞ്ഞ സഹായവും കിട്ടിയിട്ടുണ്ട്.
പുതു തലമുറയ്ക്ക് ഇത് നവ്യാനുഭവമാണ്. ചടങ്ങില്‍ കോടോം ബേളൂര്‍ പതിമൂന്നാംവാര്‍ഡ് മെമ്പര്‍ ശ്രീമതി. നിഷ അനന്തന്‍ അദ്ധ്യക്ഷത വഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, CDS ചെയര്‍പേര്‍സന്‍ ബിന്ദു കൃഷ്ണന്‍, വാര്‍ഡ് കണ്‍വിനര്‍ എം അനീഷ് കുമാര്‍ , കാലിച്ചാനടുക്കം സ്‌കൂള്‍ PTA പ്രസിഡണ്ട് എ.വി മധു, ആലത്തടി തറവാട്ടംഗം എ.എം. ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കൃഷിക്ക് എല്ലാ വിധ സഹായവും ചെയ്തു തന്ന ശ്രീധരന്‍ മാവുപ്പാടി എ.വി മധു എന്നിവരെ പൊന്നാടയിട്ട് ആദരിച്ചു. പ്രവീണ രാജേന്ദ്രന്‍ സ്വാഗതവും വിലാസിനി നന്ദിയും പറഞ്ഞു.