ജൈവകൃഷി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: ഡോണ്‍ ബോസ്‌ക്കോ ചുള്ളിക്കരയും വീ ലൈവ് പ്രൊജക്ട് കാസറഗോഡിന്റെയും സഹകരണത്തോടെ കോടോം ബേളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വനിതാ കര്‍ഷകര്‍ക്കായി ബോധവത്ക്കരണ സെമിനാറും പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണോദ്ഘാടനം ഗ്രാഡിപ്പ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വെച്ച് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി നിര്‍വ്വഹിച്ചു. കുര്യന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ഫാദര്‍ സണ്ണി തോമസ് (ഡയറക്ടര്‍ വീ ലൈവ് ) അധ്യക്ഷനായി. പഞ്ചായത്തംഗം ബിന്ദു കൃഷ്ണന്‍, ശയന എന്‍.പി, ഐശ്യര്യ ജോസഫ്, അജി തോമസ്, ഷീല കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *