കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള യുണൈറ്റഡ് ഫാര്‍മസിസ്റ്റ് ഫോറം കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. NGO ജില്ല സെക്രട്ടറി കെ.ഭാനു പ്രകാശ് അധ്യക്ഷനായി. ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി നവീന്‍ചന്ദ്, പി സി ഐ മെമ്പര്‍ ഡോ.ശരത്ചന്ദ്ര ഷേണായ്, സ്ഥാനാര്‍ഥികളായ പ്രവീണ്‍രാജ് ആര്‍, ജാസ്മി മോള്‍ എ, രവീന്ദ്രന്‍ കെ ടി വി NGO സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷ ടി.പി, KPPA സംസ്ഥാന സെക്രട്ടറിയേറ്റു മെമ്പര്‍ സജിത് കുമാര്‍ ടി, KPPA ജില്ല പ്രസിഡന്റ് കൃഷ്ണവര്‍മരാജ, NGO ജില്ല പ്രസിഡന്റ് ശോഭ വി തുടങ്ങിയവര്‍ സംസാരിച്ചു, KPPA ജില്ല സെക്രട്ടറി ഹരിഹരന്‍ എച്ച് സ്വാഗതവും, KPPA സംസ്ഥാന കമിറ്റി മെമ്പര്‍ പ്രിയംവദ പി നന്ദിയും പറഞ്ഞു. പറഞ്ഞു.കണ്‍വെന്‍ഷനില്‍ കെ. ബാനുപ്രകാശ് ചെയര്‍മാനായും, ഹരിഹരന്‍. എച്ച്. ജനറല്‍ കണ്‍വീനറായും UPF ജില്ല ഇലക്ഷന്‍ കമിറ്റി രൂപീകരിച്ചു.