ഹോസ്ദുര്‍ഗ് പുതിയകോട്ടയിലുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 50 ഓളം കുട്ടികള്‍ക്ക് ശ്വാസതടസവും ശാരീരികാസ്വസ്ഥകളും അനുഭവപ്പെട്ടു. കുട്ടികള്‍ക്ക് അമ്മയും കുഞ്ഞും ആശുപത്രി, ജില്ലാ ആശുപത്രി, മറ്റ് വിവിധ ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കി… നിലവില്‍ ആര്‍ക്കും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ല സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ഡോ എ.വി. രാംദാസ് സ്‌ക്കൂള്‍ മേധാവികള്‍ എന്നിവര്‍ ആശുപത്രിയിലെത്തി ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തി.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദിനെ ചുമതലപ്പെടുത്തി