കുവൈത്തില്‍ തീപിടുത്തത്തില്‍ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി പി. കേളുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ ധനസഹായം രജിസ്‌ട്രേഷന്‍ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തെക്കുമ്പാട് വീട്ടിലെത്തി ഭാര്യ മണിക്ക് കൈമാറുന്നു എം രാജഗോപാലന്‍ എംഎല്‍എ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ നോര്‍ക്ക റൂട്ട്‌സ് റീജണല്‍ മാനേജര്‍ സി രവീന്ദ്രനാഥ് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എം മായ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 5 ലക്ഷം രൂപ എംഎ യൂസഫലി നല്‍കിയ 5 ലക്ഷം രൂപ രവി പിള്ള നല്‍കിയ രണ്ട് ലക്ഷം രൂപ ബാബു സ്റ്റീഫന്‍ നല്‍കിയ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി കൈമാറിയത്’ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്നതൊന്നും പകരമാവില്ലെങ്കിലും കുടുംബങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരുതലായാണ് ധനസഹായം നല്‍കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേകത നിര്‍ദ്ദേശപ്രകാരമാണ് കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ വീടുകളില്‍ നേരിട്ട് എത്തി തുക കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു