കാസര്‍കോട് :വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി ഐ.വി.ദാസ് അനുസ്മരണവും വായനാ പക്ഷാചരണ പരിപാടിയുടെ സമാപനച്ചടങ്ങും നടത്തി.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ.അഷ്റഫലി സമാപനയോഗം ഉദ്ഘാടനം ചെയ്തു.ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എം.പത്മാക്ഷന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പറും ഡയറ്റ് അദ്ധ്യപകനുമായ ഡോ.വിനോദ് കുമാര്‍ പെരുമ്പള ഐ.വി ദാസ് അനുസ്മരണവും വായനയുടെ തലങ്ങള്‍ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.ചെങ്കള ഗ്രാമ പഞ്ചായത്ത് തല ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ രാജേഷ് പി.വി വായനയുടെ മഹത്വം പ്രതിപാദിച്ച് പ്രത്യേക പ്രഭാഷണം നടത്തുകയും കവിത ആലപിക്കുകയും ചെയ്തു.ഹൗസിംഗ് ബോര്‍ഡ് ഫ്ലാറ്റ് അലോട്ടീസ് അസോസിയേഷന് മുന്‍ പ്രസിഡണ്ട് കെ.കൃഷ്ണന് നായര്‍ ആശംസാ പ്രസംഗം നടത്തി.തുടര്‍ന്ന് കുട്ടികളുടെ കവിതാലാപനം നടന്നു.ലൈബ്രറി എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ എ.ദിവാകരന് സ്വാഗതവും കെ.കെ.സെല്‍വരാജ് നന്ദിയും പറഞ്ഞു