രാവണേശ്വരം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി. കെ. എം. യു.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക്.. എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവണേശ്വരത്ത് നടന്നു. തരിശായി കിടക്കുന്ന കൃഷിഭൂമികള്‍ ഏറ്റെടുത്തുകൊണ്ട് ഫെഡറേഷന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ചെയ്യുന്ന പരിപാടിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്നത്. ഇത് സംസ്ഥാനത്ത് ഉടനീളം പ്രായോഗികമാക്കാനാ ണ് ഫെഡറേഷന്‍ തീരുമാനം. ഇതിന്റെ ഭാഗമായുള്ള സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17ന് രാവിലെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായത്തില്‍ ബി.കെ. എം.യു സംസ്ഥാന പ്രസിഡണ്ട് ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കൂടിയാണ് ബി. കെ. എം. യു ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. രാവണേശ്വരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം ബി.കെ എം. യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വഹിച്ചു. ഗംഗാധരന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി. മുന്‍ എം.എല്‍.എ എം. കുമാരന്‍, കെ. വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, കരുണാകരന്‍ കുന്നത്ത്,
എന്‍. ബാലകൃഷ്ണന്‍ എ. തമ്പാന്‍, പി.മിനി എന്നിവര്‍ സംസാരിച്ചു. എ.ബാലന്‍ സ്വാഗതം പറഞ്ഞു.ഞങ്ങളുംകൃഷിയിലേക്ക്.. എന്ന പരിപാടിയുടെ ഭാഗമായി രാവണേശ്വരത്ത് ഒന്നര ഏക്കറില്‍ അധികം വയലിലാണ് ബി. കെ. എം. യു വിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ചെയ്യുന്നത്.