അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്‌കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗവും അനുമോദനവും നടന്നു

കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള.( A. A. W. K) കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. കാഞ്ഞങ്ങാട് എം എന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി എ. എ. ഡബ്ല്യു. കെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. വി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് എം. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഗുണേന്ദ്രലാല്‍ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.ദേവീദാസ് സംഘടന, ജില്ലാ ട്രഷറര്‍ മനു വിനായക ട്രെയിനിങ് ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി തോമസ് വെല്‍ഫെയര്‍ ഇന്‍ഷുറന്‍സ് എന്നിവയെക്കുറിച്ചും വിശദീകരണം നടത്തി. എസ്.എസ്.എല്‍.സി പ്ലസ് ടു തുടങ്ങിയ പരീക്ഷകളിലും മറ്റ് മേഖലകളിലും വിജയികളായവര്‍ക്കുള്ള അനുമോദനവുംചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ മഹേഷ് റാവു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ച നടന്നു. സംസ്ഥാന ആര്‍ബിറ്റേഷന്‍ കമ്മിറ്റിയംഗം രതീഷ് മടിക്കൈ, സംസ്ഥാന കമ്മിറ്റി അംഗം എം. വി അരവിന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് സെക്രട്ടറി കെ. പ്രേംകുമാര്‍ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് രജിത്ത് ആവിക്കര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *