സഹപാഠികളുടെ മക്കളെ അനുമോദിച്ചു

ഉദുമ: ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1994-95 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒപ്പോലയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് എന്നിവ ലഭിച്ച സഹപാഠികളുടെ മക്കളെ അനുമോദിച്ചു. കൂടാതെ സിവില്‍ സര്‍വ്വീസില്‍ റാങ്ക് നേടിയ ഉദുമയിലെ രാഹുല്‍ രാഘവനേയും അനുമോദിച്ചു. പരിപാടി ഉദുമ സ്‌കൂള്‍ മുന്‍ അധ്യാപിക വിലാസിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഒപ്പോലയുടെ പ്രസിഡന്റ് വൈ.കൃഷ്ണദാസ് അധ്യക്ഷനായി. രാഘവന്‍ ഉദുമ, സി.കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി ഹസൈനാര്‍ സ്വാഗതവും മുനീര്‍ പാലക്കുന്ന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *