വിദ്യ അഭ്യസിക്കാതെ സാങ്കേതിക രംഗത്ത് നിലകൊള്ളുക അസാധ്യം

കാഞ്ഞങ്ങാട് :സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ച ആധുനിക ലോകത്ത് വിദ്യാഭ്യാസപരമായി മുന്നേറാതെ നിലകൊള്ളുക അസാധ്യമാണെന്ന് കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും, കാരുണ്യ രംഗത്ത് നിറസാന്നിദ്ധ്യവുമായ സി. കുഞ്ഞഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു.കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ (കെ കെ എം എ ) കാസര്‍ഗോഡ് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ കെ എം എ മുന്‍ ചെയര്‍മാന്‍ എന്‍ എ മുനീര്‍ തൃക്കരിപ്പൂര്‍ ആമുഖ ഭാഷണം നടത്തി. പ്രവാസലോകത്തെ ചെറിയൊരു കൈതിരിയായി വെളിച്ചം പകര്‍ന്ന് ഇന്ന് പ്രകാശഗോപുരമായി മാറിയ കെ കെ എം എ എന്ന സംഘടനയുടെ ചരിത്രം മുന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ വിശദീകരിച്ചു.വ്യക്തവും കൃത്യതയുമാര്‍ന്ന രീതിയില്‍ പഠനത്തെ മുന്നോട്ടു കൊണ്ടു പോയാല്‍ ഏത് മേഖലയിലും വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രമുഖ മോട്ടിവേറ്റര്‍ കെ മുഹമ്മദ് ശരീഫ് തങ്കയം കുട്ടികള്‍ക്കുള്ള പഠന ക്ലാസ്സില്‍ പറഞ്ഞു. കുവൈത്തിലെ വിവിധ ശാഖാ പ്രതിനിധികളും, സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രതിനിധികളും കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. കെ കെ എം എ കഉ കാര്‍ഡ് വിതരണം സംസ്ഥാന രക്ഷാധികാരി പാലക്കി അബ്ദുല്‍ റഹിമാന്‍ ഹാജിക്ക് നല്‍കി സംസ്ഥാന പ്രസിഡന്റ് കെ കെ കുഞ്ഞബ്ദുല്ല നിര്‍വ്വഹിച്ചു.ചൂട് കാലാവസ്ഥയിലും കുടിവെള്ളത്തിന് ദുരിതം പേറുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുടിവെള്ളമെത്തിക്കാന്‍ പ്രവാസ ജീവിതത്തിന്നിടയിലും നാട്ടിലെത്തി തന്റെ സമയവും, സമ്പത്തും കാരുണ്യപ്രവര്‍ത്തനത്തിന്നായി ചിലവഴിക്കുന്ന ഇ കെ ഖാലിദ് ഹാജി, സഹായവര്‍ത്തിയായ ഇ അബ്ദുറഹിമാന്‍ ഹാജി എന്നിവരെ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ കെ എം എ യുടെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. മുനീര്‍ തുരുത്തിയുടെ ഖിറാഅത്തോടെ ആരംഭിച്ച വിദ്യാര്‍ഥി സംഗമത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി ദിലിപ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു
കെ കെ എം എ സംസ്ഥാന പ്രസിഡന്റ് കെ.കെ കുഞ്ഞബ്ദുള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മേലടി, കണ്ണൂര്‍ജില്ല പ്രസിഡന്റ് ടി എം ഇസ്ഹാഖ്, സംസ്ഥാന ഉപദേശക സമിതിയംഗം പാലക്കി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്ല കുഞ്ഞി കൊടി വളപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജില്ല ട്രഷറര്‍ എന്‍ പി അഹമ്മദ് കടിഞ്ഞുമൂല , പി കുഞ്ഞാമത്, ടി എ നൂറുദീന്‍, സെക്രട്ടറിമാരായ എ എച്ച് ഇബ്രാഹിം, പി അബ്ദുള്‍ ഖാദര്‍, പി പി ഇസ്മായില്‍ കെ ഉമ്മര്‍, സി എം മുഹമ്മദ് കള്ളാര്‍, എ അബ്ദുള്‍ റസ്സാക്ക്, ടി.കെ അബ്ദുല്‍ കലാം, ഹനീഫ കോട്ടോടിഎന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി പി എം എച്ച് ബക്കര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *