കേരള കര്‍ഷകസംഘം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേന്ദ്ര ഗവണ്‍മെന്റിന്റെ ബഡ്ജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിക്കുക, കര്‍ഷക വഞ്ചന ബഡ്ജറ്റ് അവസാനിപ്പിക്കുക, മോഡി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ വേട്ടയാടല്‍ അവസാനിപ്പിക്കുക, വന്യമൃഗ ശല്യം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കര്‍ഷകസംഘം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുന്‍. എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. പി. രാമചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് എ. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിലും മാര്‍ച്ചിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *