കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം; മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്‍

തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും കന്നഡികര്‍ക്ക് സംവരണമെന്ന തീരുമാനം ഉള്‍ക്കൊള്ളാനാകില്ല. ഏതൊരു പൌരനും ഈ രാജ്യത്ത് എവിടേയും തൊഴില്‍ ചെയ്യാന്‍ ഭരണഘടന അവകാശം തരുന്നുണ്ട്. ഭരണഘടാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ തീരുമാനം ജനം തള്ളും. നരേന്ദ്രമോദിയെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് ഇത് ചെയ്യുന്നതെന്നും വി.മുരളീധരന്‍ പരിഹസിച്ചു.കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നതിലും മലയാളി ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിനും എതിരെ എന്‍ഡിഎ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിലും അലംഭാവം കണ്ടു. സൈന്യത്തിന്റെയോ ഐഎസ്ആര്‍ഒയുടേയോ സഹായം ആദ്യഘട്ടത്തില്‍ തേടിയില്ല.തദ്ദേശീയര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള തിരക്കില്‍ ഒരു മലയാളിയുടെ ജീവന്‍ മറന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവണിച്ച് എന്ന് പറയുന്നവര്‍, കേരളത്തിലെ മലയാളികളെ സിദ്ധരാമയ്യ സര്‍ക്കാഡ അവഗണിക്കുന്നത് കാണില്ല. ഇന്‍ഡി സഖ്യത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം വിലപ്പോകില്ലെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *