ശക്തമായ കാറ്റിലും മഴയിലും കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശം;

രാജപുരം: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശം. മാവുങ്കാല്‍ കോളനിയില്‍ മരം വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. കുടുംബൂര്‍, പെരുമ്പള്ളി, കള്ളാര്‍ പുഞ്ചക്കര പ്രദേശങ്ങളില്‍ കവുങ്ങ്, തെങ്ങ് റബ്ബര്‍ മരങ്ങള്‍ അടക്കം കാറ്റില്‍ നിലം പതിച്ചു. പല പ്രദേശങ്ങളില്‍ ഒട്ടനവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി വിതരണവും നിലച്ചു.

Leave a Reply

Your email address will not be published. Required fields are marked *