കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനടുത്ത് തെങ്ങ് പാളത്തില്‍ വീണു: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു;

പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗം പള്ളത്തില്‍ റയില്‍വേ പാളത്തില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്ന് ഉച്ചയോടെ കണ്ണൂര്‍ ഭാഗത്തേക്ക് ചരക്ക് വണ്ടി കടന്ന് പോയ ശേഷമാണ് തെങ്ങ് പൊട്ടിവീണത്. ഇതേ തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണു.

അതോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പാലക്കുന്നിലുള്ള റെയില്‍വേ ഗേറ്റ് അടച്ചിടേണ്ടിവന്നതിനാല്‍ അതിലൂടെയുള്ള വാഹന ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെ തീവണ്ടി ഗതാഗതം ഏറെക്കുറെ പുനഃസ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *