ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് സ്‌പോര്‍ട്‌സ് ക്ലബ്ബ്ന്റ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഒളിബിക്‌സ് വിളംബര ജാഥ സംഘടിപ്പിച്ചു

രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒടയഞ്ചാല്‍ ടൗണില്‍ ഒളിംബിക്‌സ് വിളംബര ജാഥ സംഘടിപ്പിച്ചു. വിളംബര ജാഥ രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി രാജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അശോകന്‍ സ്വാഗതവും കായികാധ്യാപകന്‍ ജനാര്‍ദ്ദനന്‍ കെ. നന്ദിയും പറഞ്ഞു. സീനിയര്‍ അധ്യാപകന്‍ പ്രശാന്ത് പി.ജി. ഒളിംബിക്‌സിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു. പരിപാടിക്ക് നിഷാന്ത് രാജന്‍, മനോജ് കുമാര്‍ കെ, ഹരീഷ് എം, അമല്‍ ജോസ്, നീലിമ എസ്, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *