കാര്‍ഗില്‍ പോരാട്ടങ്ങളുടെ സ്മരണകളുണര്‍ത്തി കോടോത്ത് അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

രാജപുരം:കാർഗിൽ പോരാട്ടങ്ങളുടെ സ്മരണകളുണർത്തി കോടോത്ത് അംബേദ്ക്കർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൻ്റെ തൊടിയിൽ ‘യോദ്ധാവും പോരാളിയും’ ഇനിയുണ്ടാകും. സ്കൂളിലെ സ്പോർട്സ് ക്ലബ് ,എസ് പി സി, സീഡ്, സോഷ്യൽ സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് ആഘോഷത്തിൻ്റെ ഭാഗമായാണ് സ്കൂളിൽ യോദ്ധാവെന്നും പോരാളിയെന്നും നാമകരണം ചെയ്യപ്പെട്ട മാവിൻ തൈകൾ നട്ടത്. കാർഗിൽ യുദ്ധഭടനായ പ്രസാദ് ഒ നായരാണ് വൃക്ഷത്തൈകൾ നട്ടത്. കാർഗിൽ യുദ്ധാനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് പ്രശാന്ത് പി.ജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസീജ പി , എസ് പി സി യൂണിറ്റ് കൺവീനർ ബിജോയ് സേവ്യർ, കെ.വി. മനോജ് കുമാർ, അമൽ ജോസ് എന്നിവർ സംസാരിച്ചു. കെ. ജനാർദ്ദനൻ സ്വാഗതവും നിഷാന്ത് രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *