സദ്ഗുരു പബ്ലിക് സ്‌കൂളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു

കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ കാര്‍ഗില്‍ വിജയ് ദിവസ് വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. കേണല്‍ പി. ദാമോദരന്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.അരുതെന്ന് പറയേണ്ട സാഹചര്യങ്ങളില്‍ അരുതെന്ന് പറയാന്‍ നാം പഠിക്കണമെന്നും അച്ചടക്കമാണ് വിജയത്തിലേക്കുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. രാജന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. അധ്യാപകരായ പി. രാജന്‍, കെ. വി.മനു എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍, ഹരിദേവ് വിനയന്‍, ഫാത്തിമ സഫാ, പൂജിത മേപ്പാട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടത്തിയ കാര്‍ഗില്‍ വിജയ് ദിവസ് ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *