ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ ആരെയും അനുവദിക്കില്ല ദളിത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് : ഭരണഘടനാ സംരക്ഷണമുള്ള ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് വീണ്ടും ആ സമൂഹത്തെ മൂഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമമെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഏ.കെ ശശി അഭിപ്രായപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിസാര കാര്യങ്ങള്‍ പറഞ്ഞ് ദളിത് വിഭാഗങ്ങളെ ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്നത് പതിവായിട്ടും യാതൊരു നടപടി സ്വീകരിക്കാനോ ആക്രമികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കാനോ ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും തയ്യാറാവാത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമാണ് അതേ നടപടിയാണ് കേരളം ഭരിക്കുന്ന സി.പി.എമ്മും സ്വീകരിച്ച് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ജില്ലാ സമ്മേളം കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സര്‍വ്വീസ സഹകരണ ബാങ്ക് ഹാളില്‍ വെച്ച് ഉദ്ഘടനം ചെയ്ത് സംസാരിക്കയായിരുന്നു എ.കെ ശശി. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു
ഡി. ഡി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ബിജു ഇ.എസ , അജിത് മാട്ടൂല്‍, ബ്ലോക്ക് കോണ്‍ഗ്രസ പ്രസിഡണ്ട് ഉമേശന്‍ ബേളൂര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണന്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. മോഹനന്‍, സംസ്ഥാന സെക്രട്ടറിമാരായ വി.കെ രാജന്‍, ദിലിപ് കുമാര്‍, സുന്ദരന്‍ കുറിച്ചികുന്ന്,എള്ളത്ത് കൃഷ്ണന്‍, കെ. കുഞ്ഞികൃഷ്ണന്‍, കുസുമം ചേനക്കോട്, പി.രവി , അമിത എം, തുടങ്ങിയവര്‍ സംസാരിച്ചു. ബി.ആര്‍ അംബേദ്കറിന്റെ നൂറ്റി മൂപ്പത്തിമൂന്നാം ജന്മദിനത്തില്‍ കേരളത്തില്‍ നൂറ്റി മൂപ്പത്തിമൂന്ന് ചരിത്ര സെമിനാറുകള്‍ നടത്താന്‍ തീരുമാനിച്ചു. ഷാജി തൈക്കീല്‍ സ്വാഗതവും സുധാകരന്‍ കൊട്ടറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *