ഉദുമയിലും പരിസരത്തും പല ഇടങ്ങളില്‍ കാറ്റും മഴയിലും വന്‍ നാശനഷ്ടം;

ഉദുമ : ജി. എച്ച്. എസ് എസ് ഉദുമയില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 1.15 ഓട് കൂടി ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലാണ് അപകടം ഉണ്ടായത്. അതിശക്തമായ കാറ്റും മഴയും ഉണ്ടാവുകയും ആയതിനെ തുടര്‍ന്നു വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്കു മരം സ്‌കൂള്‍ മതില്‍ തകര്‍ത്ത് തൊട്ടടുത്തുള്ള റോഡില്‍ പതിക്കുകയും,മറ്റു മരങ്ങള്‍ നിലം പതിഞ്ഞു. തൊട്ടടുത്ത് പുതുതായി പണിത് കൊണ്ടിരിക്കുന്ന വീടിനു മുകളില്‍ പതിക്കുകയും വീടിന്റെ മേല്‍ക്കൂരയ്ക്ക് ഭാഗികമായ കെടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ നാട്ടുകാര്‍ക്കോ വാഹനങ്ങള്‍ക്കോ യാതൊരു തരത്തിലുള്ള പരിക്കുകളും ഉണ്ടായിട്ടില്ല. ഉദുമ പടിഞ്ഞാര്‍ ഹസ്സന്‍ താജ് മന്‍സിലില്‍ പുലര്‍ച്ച നാല് മണിക്ക് ഉണ്ടായ അപകടത്തില്‍ വീടിന്റെ മുകളില്‍ തെങ്ങ് വീണതില്‍ കുടുംബം ഞെട്ടി ഉണര്‍ന്നു മേല്‍ കൂര തകര്‍ന്ന് നാശനഷ്ടം ഉണ്ടായി പഞ്ചായത്ത് . വില്ലേജ് ഓഫീസര്‍ , മെമ്പര്മാര്‍ മറ്റു ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *