ലോക കണ്ടല്‍ ദിനം ആചരിച്ചു

കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കാസര്‍ഗോഡ് ഡിവിഷന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ദേശീയ ഹരിതസേന-ഫോറസട്രി ക്ലബ്ബുകളുടെ സഹകരണത്തോടെ ലോക കണ്ടല്‍ദിനം മൊഗ്രാല്‍ പുത്തൂര്‍ കടവത്തിനടുത്തുള്ള പുഴ തുരുത്തുകളിലും പുഴയോരത്തും കണ്ടല്‍തൈകള്‍ നട്ടുപിടിപ്പിച്ചും ബോധവല്‍ക്കരണ ക്ലാസ് നടത്തിയും ആചരിച്ചു.മധുവാഹിനിയായി ഒഴുകുന്ന മൊഗ്രാല്‍പുത്തൂര്‍ പുഴ കടലിനോട് ചേരുന്ന കടവത്ത് ഭാഗത്തുള്ള തടാക സമാനമായ ചെറുതും വലുതുമായ തുരുത്തുകളില്‍ വൈവിധ്യമാര്‍ന്ന കണ്ടലുകളും കണ്ടല്‍ സഹ സസ്യങ്ങളും വിവിധ ജന്തുജാലങ്ങളും വളരുന്ന സവിശേഷവും വൈവിധ്യപൂര്‍ണ്ണവുമായ ആവാസവ്യവസ്ഥയുള്ള ഇടമാണ് ഉപ്പുറ്റി കണ്ടല്‍,ഭ്രാന്തന്‍ കണ്ടല്‍ നല്ല കണ്ടല്‍ ചുള്ളി കണ്ടല്‍ കുറ്റി കണ്ടല്‍ സ്വര്‍ണ്ണ കണ്ടല്‍ തുടങ്ങിയ സവിശേഷവും അപൂര്‍വ്വവുമായ കണ്ടല്‍വൈവിധ്യങ്ങള്‍കുട്ടികള്‍ കണ്ടറിഞ്ഞു. കണ്ടല്‍ദിന പരിപാടി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക സി ടി ബീന ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍, മാഹിന്‍ കുന്നില്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. അനിലന്‍, കെ. ആര്‍ വിജയനാഥ് അധ്യാപകരായ വി.പി ഷെഹസില്‍, പി. മിറാജ്, അഞ്ജു എം.ജെ, അഖില്‍ മുളിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.പരിസ്ഥിതി പ്രവര്‍ത്തകനായ അനൂപ് കെ.എം കാസെടുത്തു. പിടിഎ പ്രസിഡണ്ട് നെഹര്‍ കടവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിസ്ഥിതി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ടി വി ജനാര്‍ദ്ദനന്‍ സ്വാഗതവും സ്‌നേഹ ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *