ഇരിയ ലാലൂര്‍ – ബാലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ഇരിയ: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19 -ാം വാര്‍ഡിലെ നിരവധി വാഹനങ്ങളും കടന്നു പോകുന്ന ഇരിയ – ബാലൂര്‍ റോഡ് തകര്‍ച്ചയിലായിട്ട് കാലങ്ങളായി. പലതവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയതല്ലാതെ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ നടപടിയായില്ലെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി.വി സുരേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, വി.ബാലകൃഷ്ണന്‍ ബാലൂര്‍, കെ.ടി രാമകൃഷ്ണന്‍, പി.ഡി ജോസ്, രാഘവന്‍ വയമ്പ്, പി യു ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *