ഒളിമ്പിക്‌സ് ദീപശിഖ തെളിയിച്ച് കോടോത്ത് അംബേദ്ക്കര്‍ സ്‌കൂള്‍

രാജപുരം: ഒളിമ്പിക് മാമാങ്കത്തിന്റെ ആഗമനം വിളിച്ചോതി ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒളിമ്പിക് ദീപം തെളിയിച്ചു. കായികാധ്യാപകന്‍ കെ ജനാര്‍ദ്ദനനില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി ദേശീയ സ്‌കൂള്‍ കായികതാരങ്ങളായ അനന്യ അഭിലാഷ്, അതുല്‍ കൃഷ്ണ എന്നിവര്‍ ഒളിമ്പിക് ദീപം തെളിയിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ അശോകന്‍ കുട്ടികള്‍ക്ക് ഒളിമ്പിക് സന്ദേശം പകര്‍ന്നു. അധ്യാപകനായ അബ്ദുള്‍ റഹീം കെ ടി കെ ഒളിമ്പിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ച ഒളിമ്പിക്‌സ് ക്വിസ് മത്സരത്തില്‍ ഗൗരി കൃപ.കെ, ആന്‍ മേരി സന്തോഷ് എന്നിവര്‍ വിജയികളായി. നിശാന്ത് രാജന്‍ , കെ.വി. മനോജ് കുമാര്‍, അമല്‍ ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *