ഒളിമ്പിക്‌സ് സന്ദേശം വിളംബരത്തിനായി ബാര സ്‌കൂളില്‍ പ്രത്യേക അസംബ്ലി കൂടി

ബാര: ഒളിമ്പിക്‌സിന്റെ സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ബാര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പ്രത്യേക അംബ്ലി കൂടി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ദീപശിഖ തെളിയിച്ച് കായിക താരങ്ങള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി അഥീദി രാജേഷ് കുട്ടികള്‍ക്ക് ഒളിമ്പിക്ക് സന്ദേശംചൊല്ലികൊടുത്തു. പി ടി എ പ്രസിഡന്റ് എം. കെ. വിജയന്‍ ആധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. ശങ്കരന്‍, കായികാധ്യാപകന്‍ ടി. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *