സ്‌കൂള്‍ ഒളിംപിക്സ് ദീപശിഖ തെളിയിക്കല്‍ നടന്നു

ബാനം: പ്രഥമ സ്‌കൂള്‍ ഒളിംപിക്സിന്റെ പ്രചരണാര്‍ത്ഥം ബാനം ഗവ.ഹൈസ്‌കൂളില്‍ ദീപശിഖ തെളിയിച്ച് പ്രതിജ്ഞ എടുത്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍ ദീപശിഖ കൊളുത്തി. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വടംവലി ദേശീയ ചാമ്പ്യന്‍ മണി മുണ്ടാത്ത് സ്‌കൂള്‍ വടംവലി ദേശീയ ചാമ്പ്യന്മാരായ അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവര്‍ക്ക് ദീപശിഖ കൈമാറി. ഖൊ.ഖൊ ദേശീയ ചാമ്പ്യന്‍ വി.നിഖില്‍രാജ് സംബന്ധിച്ചു. അനൂപ് പെരിയല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.വി വിജേഷ് സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *