ഉദുമ: ജിഎച്ച് എസ് സ്കൂളില്‍ ഒളിമ്പിക്സിന് മുന്നോടിയായി പ്രത്യേക അസംബ്ലി നടത്തി. ഒളിമ്പിക് ദീപശിഖക്ക് തിരികൊളുത്തി ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈഷ്ണവ്, കൗഷിക്, തബ്ഷീര്‍, ആശിഷ് മാഞ്ചി, മഞ്ജുനാഥ് എന്നിവര്‍ ദീപശിഖയേന്തി. പിടിഎ വൈസ് പ്രസിഡന്റ് ചന്ദ്രന് നാലാം വാതുക്കല്, പ്രിന്‍സിപ്പല്‍ ദീപ്തി, പ്രധാനാധ്യാപിക ആശ, ബാബു സുരേഷ്, ധനേഷ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.