ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു

പനത്തടി വില്ലേജിലെ കമ്മാടിയില്‍ കമ്മാടിപുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ 31നും റെഡ് അലര്‍ട്ട് തുടരുകയാണെങ്കില്‍ സമീപവാസികളായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. എണ്ണപ്പാറയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്നും ജില്ലാ പഞ്ചായത്ത് റോഡ് തകര്‍ന്ന നിലയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.കള്ളാറില്‍ കുട്ടിക്കാനം കോളനിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അടിയന്തിര സാഹചര്യത്തില്‍ ഇവിടെയുള്ള 10 കുടുംബങ്ങളെ (35 പേര്‍) ചുള്ളിക്കര ജി.എല്‍.പി.എസിലേക്ക് മാറ്റി പാര്‍പ്പിക്കാമെന്നും വെള്ളരിക്കുണ്ട് താഹ്സില്‍ദാര്‍ അറിയിച്ചു. തൃക്കരിപ്പൂര്‍ മയ്യിച്ച പുഴയില്‍ പുഴ കരകവിയുന്ന പ്രശ്നങ്ങള്‍ ഉണ്ടായേക്കാവുന്ന സാധ്യതയുള്ളതിനാല്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കളക്ടര്‍ ഹോസ്ദുര്‍ഗ്ഗ് താഹ്സില്‍ദാറിന് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് താലൂക്കില്‍ ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ ജാഗ്രതപാലിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.മഞ്ചേശ്വരം താലൂക്കിലെ ആനക്കല്ലില്‍ അക്വേഷ്യ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് കെ.എസ്.ഇ.ബി ലൈനുകള്‍ക്ക് മുകളില്‍ വീണ് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. അടിയന്തിര ധനസഹായമായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച തുക ഉപയോഗിച്ച് മരങ്ങള്‍ മുറിച്ച നീക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മധൂര്‍ മധുവാഹിനിപുഴ കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് 30 മീറ്ററോളം കടല്‍ കരയില്‍ കയറിയിട്ടുണ്ട്. മുന്‍കരുതല്‍ ആവശ്യമാണെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലാവസ്ഥാമുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും കണ്‍ട്രോള്‍ റൂം ഫ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. വൈകീട്ട് അഞ്ച് വരെ ഒ.പി തുടരാന്‍ കളക്ടര്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ് ലഭ്യത ഉറപ്പാക്കണം. റെഡ് അലര്‍ട്ട് ആയതിനാല്‍ ടൂറിസവുമായി ബന്ധപ്പെട്ട പ്രവൃത്തികല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു. ആഗസ്ത് മൂന്ന് വരെ ചെര്‍ക്കള-ചട്ടഞ്ചാല്‍ പ്രദേശത്ത്കൂടുതല്‍ ശ്രദ്ധ വേണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് പി. ബേബി ബാലകൃഷ്ണന്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട് ആര്‍.ഡി.ഒ പി. ബിനുമോന്‍, എന്‍.എച്ച്.എ.ഐ ലെയ്സണ്‍ ഓഫീസര്‍ സേതുമാധവന്‍, മൈനര്‍ ഇറിഗേഷന്‍ ഇ ഇ പി.ടി സഞ്ജീവ, ഇറിഗേഷന്‍ ഡിവിഷന്‍ ഇ ഇ ഡോ.പി.ടി സന്തോഷ്‌കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. രാജു, ഡി.ടി.പിസി സെക്രട്ടറി ലിജോ ജോസഫ്, താഹ്സില്‍ദാര്‍മാരായ എം. മുരളി, എം. മായ, അബൂബക്കര്‍ സിദ്ദിഖ്, വി. ഷിബു, അസിസ്റ്റന്റ് പി.എ.ഒ ടി. വനോദ്കുമാര്‍, ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ചന്ദന ദിനകരന്‍, ഡി.എം.ഒയുടെ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.ദേശീയപാത നിര്‍മ്മാണം നടക്കുന്ന തെക്കിലില്‍ മണ്ണിടിച്ചില്‍ മേഖലയില്‍ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ പൊലീസ് മേധാവി പി.ബിജോയി പരിശോധന നടനടത്തി.

Leave a Reply

Your email address will not be published. Required fields are marked *