തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

രണ്ട് വാര്‍ഡുകളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കളും ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് മുനിസിപ്പാലിറ്റി ഖാസിലേന്‍ വാര്‍ഡില്‍ 447 വോട്ടുകള്‍ നേടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഹനീഫ് വിജയിച്ചു. 128 വോട്ടുകള്‍ നേടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.എം ഉമൈര്‍ രണ്ടാമതെത്തി. ഭാരതീയ ജനതാ പാര്‍ട്ടി എന്‍. മണി ഒരു വോട്ട് നേടി. വാര്‍ഡില്‍ 74 .42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 774 വോട്ടര്‍മാരില്‍ 576 പേര്‍ വോട്ടു ചെയ്തു.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കല്ലംങ്കൈ വാര്‍ഡില്‍ 701 വോട്ടുകള്‍ നേടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ധര്‍മ്മപാല്‍ ദാരില്ലത്ത് വിജയിച്ചു. 606 വോട്ടുകള്‍ നേടി സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി പത്മനാഭ കല്ലങ്കൈ രണ്ടാമതെത്തി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയകുമാര്‍ 172 വോട്ടുകള്‍ നേടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ത്ഥി കെ.ബി ഗുരുപ്രസാദ് 13 വോട്ടുകള്‍ നേടി. കല്ലങ്കൈ വാര്‍ഡില്‍ 75.28 ശതമാനം വോട്ട് രേഖപ്പെടുത്തി. 1990 വോട്ടര്‍മാരില്‍ 1498 വോട്ടര്‍മാര്‍ വോട്ട് ചെയ്തു.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡില്‍ 563 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അസ്മിന ഷാഫി കോട്ടക്കുന്ന് വിജയിച്ചു. 396 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.എസ് സംഗീത രണ്ടാമതെത്തി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. ആയിഷത്ത് സഫ്രാബീവി 62 വോട്ടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ത്ഥി ബേബി ബാബുരാജ് 30 വോട്ടുകളും നേടി. കോട്ടക്കുന്ന് വാര്‍ഡില്‍ 77.79 ശതമാനം പോളിങ് രേഖപ്പെടുത്തി . 1351 വോട്ടര്‍മാരില്‍ 1051 പേര്‍ വോട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *