മാലക്കല്ല്: വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം മാലക്കല്ല് വൈ എം സി എയുടെ ആഭിമുഖ്യത്തില്‍ തുടങ്ങി. മാലക്കല്ല് ലൂര്‍ദ്ദ് മാതാ പാരീഷ് ഹാളില്‍ രാജപുരം തിരുക്കുടുംബ ഫൊറോനപള്ളി വികാരി ഫാ.ബേബി കട്ടിയാങ്കല്‍ പ്രാര്‍ത്ഥനാവാരാചരണം ഉദ്ഘാടനം ചെയ്തു. വൈ എം സി എ സബ് റീജിയണ്‍ ചെയര്‍മാന്‍ ബേബി മാടപ്പള്ളി അധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ആമുഖ പ്രഭാഷണം നടത്തി.
ലൂര്‍ദ്ദ് മാതാ പള്ളിവികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട്, പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളിവികാരി ഫാ.ഷിനോജ് വെള്ളായിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സണ്ണിമാണിശ്ശേരി, ഡോ.ടിറ്റോ ജോസഫ്, ലയമേരി ലൂക്കോസ്, അല്‍നാ ഷോണിസ് ആക്കമാലില്‍, വനിതാഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ സുമ സാബു എന്നിവര്‍ പ്രസംഗിച്ചു. മാലക്കല്ല് വൈഎംസിഎ പ്രസിഡണ്ട് പി.സി.ബേബി പള്ളിക്കുന്നേല്‍ സ്വാഗതവും ട്രഷറര്‍ ടോമി നെടുംതൊട്ടിയില്‍ നന്ദിയും പറഞ്ഞു. വിശിഷ്ടാതിഥികളെ ഫാ.ജോര്‍ജ് തോമസ് ആദരിച്ചു. പ്രാര്‍ത്ഥനാവാരാചരണത്തിന്റെ സമാപനം നവംബര്‍ 18 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കാഞ്ഞങ്ങാട് വൈ എം സി എയുടെ ആഭിമുഖ്യത്തില്‍ പടന്നക്കാട് പാസ്റ്റര്‍ സെന്ററില്‍ നടക്കും.