പനത്തടിപഞ്ചായത്തിലെ കല്ലപ്പള്ളി കമ്മാടിയിലെ ദുരിതാശ്വാസ ക്യാമ്പും, മണ്ണിടിച്ചിലുള്ള വിവിധ പ്രദേശങ്ങളും കളക്ടറും എം എല്‍ എ യും സന്ദര്‍ശിച്ചു

രാജപുരം: പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി കമ്മാടി യിലെ ദുരിതാശ്വാസ ക്യാമ്പും മണ്ണിടിച്ചിലുള്ള വിവിധ പ്രദേശങ്ങളും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണ ഗൗഡ, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, വെള്ളരിക്കുണ്ട് താഹസില്‍ദാര്‍ പി.വി മുരളി ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ രംഗത്ത്മല, വില്ലേജ് ഓഫീസര്‍ റെയ്നി, പരപ്പ ടിഡിഒ അബ്ദുള്‍ സലാം, ഫോറസ്റ്റ് ഓഫീസര്‍ ശേഷപ്പ , പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിജയ കുമാര്‍ ,കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, വിവിധ രാഷ്ട്രിയ, സംഘടന പ്രതിനിധികള്‍ ഇവരൊടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *