കള്ളാര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാപ് ലേക്ക് എം എല്‍ എ യും ജില്ലാ കളക്ടറും എത്തി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരനും എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍,കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം,സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ്,ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു,ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,തഹസീല്‍ദാര്‍ പി വി മുരളിധരന്‍, മെഡിക്കല്‍ ഓഫീസര്‍ സി സുകു ,ടി ഡി ഒ അബ്ദുല്‍ സലാം കെ എ എസ്,ട്രൈബല്‍ ഓഫീസര്‍ ബിജു ,വില്ലേജ് ഓഫീസര്‍ റൂഖിയ പാട്ടിലത്ത്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി,കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ എന്‍, കള്ളാര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ അജിത് കുമാര്‍ ബി,ജോസ് പുതുശ്ശേ രികാലയില്‍,മിനി ഫിലിപ്പ്,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാജേഷ് ടി, ശങ്കരന്‍ മുണ്ടമാണി തുടങ്ങയവര്‍ ഇവരൊടെപ്പം ക്യാമ്പ് സന്ദര്‍ശിച്ചു.നീലിമല, മുണ്ടമാണി കുട്ടിക്കാനം, ഓട്ടക്കണ്ടം തുടങ്ങിയ മൂന്ന് കോളനിയിലെ കുടുംബങ്ങളായ 39 സ്ത്രികളും, 28 പുരുഷന്‍മാരും, 34 കുട്ടികളും അടങ്ങുന്ന 101 പേരാണ് ക്യാമ്പിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *