നിത്യാരാധന ചാപ്പല്‍ ശിലാസ്ഥാപന കര്‍മ്മം നടത്തി

രാജപുരം : പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തിന്റെ കീഴില്‍ പനത്തടി ടൗണില്‍ പുതുതായി നിര്‍മ്മിക്കുന്ന സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു.തലശ്ശേരി അതിരൂപത വികാരി ജനറല്‍ മാരായ റവ.ഡോ. ആന്റണി മുതുകുന്നേല്‍, റവ. ഡോ. സെബാസ്റ്റ്യന്‍ പാലാക്കുഴി, അതിരൂപത പ്രൊക്യുറേറ്റര്‍ റവ.ഡോ. ജോസഫ് കാക്കരമറ്റം, പനത്തടി ഫൊറോന പ്രസിഡണ്ട് ജോണി തോലമ്പുഴ ,ഇടവക കോ-ഓര്‍ഡിനേറ്റര്‍ വി സി ദേവസ്യ വടാന ട്രസ്റ്റിമാരായ സണ്ണി ഇലവുങ്കല്‍, സിബി നാലുതുണ്ടത്തില്‍, ജോര്‍ജ് പല്ലാട്ട്, എന്നിവര്‍ നേതൃത്വം നല്‍കി.പനത്തടി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് അസി. വികാരി ഫാ. അഗസ്റ്റിന്‍ അറയ്ക്കല്‍ സ്വാഗതവും കണ്‍വീനര്‍ സെബാന്‍ കാരക്കുന്നേല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *