ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ അനുശോചിച്ചു

കേരളത്തെ നടുക്കിയ വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടുപോയ സഹോദരീ സഹോദരന്മാര്‍ക്ക്, ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ കുവൈറ്റ് ന്റെ പ്രവര്‍ത്തകര്‍ അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി.മംഗഫ് ഇല്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷെറിന്‍ മാത്യു അധ്യക്ഷത വഹിച്ചു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ജന്മനാടിനൊപ്പം കൈകോര്‍ക്കാന്‍ പ്രതിജ്ഞ ബദ്ധരാണെന്നു അവര്‍ പറഞ്ഞു.പ്രകൃതി ക്ഷോഭത്തിനിരയായ ജന്മനാടിന്റെ, ഉയര്‍ത്തെഴുന്നേല്‍പ്പിന്, സംഘടന യുടെ സഹായ സഹകരണങ്ങള്‍ ഉടനെ ലഭ്യമാക്കാന്‍ തീരുമാനിച്ചു.ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അടിയന്തിരമായി നല്‍കും.കേരളം അകപ്പെട്ട ഈ സമാനതകളില്ലാത്ത മഹാദുരന്ത മുഖത്ത് സാധ്യമായ ഏതു സഹായവും എത്തിക്കാന്‍ ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സന്നദ്ധരാണെന്ന് ചെയര്‍മാന്‍ പ്രേമന്‍ ഇല്ലത്ത് ,പ്രസിഡന്റ് ഷെറിന്‍ മാത്യു ,ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍ എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *