പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് ഗൈനെക്ക്, അര്‍ബുദ രോഗ ബോധവത്ക്കരണ ക്ലാസ് നടത്തി. ജില്ല അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ഡോ. ശശിരേഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹ് മാന്‍ പൊയ്യയില്‍ അധ്യക്ഷനായി. ഡോ. ശ്രുതി ക്ലാസ്സ് നടത്തി. പ്രധാനാധ്യാപകന്‍ അസ്സിസ്, പി. കെ. ബാലകൃഷ്ണന്‍, എസ്. പി. എം. ഷറഫുദ്ദിന്‍, സതീഷ് പൂര്‍ണിമ, പട്ടത്താന്‍ മോഹനന്‍, കുമാരന്‍ കുന്നുമ്മല്‍, രാജേഷ് ആരാധന, ജയകൃഷ്ണന്‍, വിശ്വനാഥന്‍ കൊക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.