കനത്ത മഴ; വയനാടും കാസര്‍കോടും ഉള്‍പ്പെടെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;

കണ്ണൂര്‍: കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02.08.2024) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.ഇന്ന് വൈകിട്ട് ഏഴോടെ ഏറ്റവും ഒടുവിലായി വയനാടും കാസര്‍കോടുമാണ് നാളെ അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണള്‍ കോളേജുകള്‍ക്ക് അടക്കം അവധി ബാധകമാണ്. നേരത്തെ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *