തീരദേശവാസികളുടെ ഭീതി അകറ്റണം

പാലക്കുന്ന് : കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍, ഉദുമ പടിഞ്ഞാര്‍, ജന്മ, തൃക്കണ്ണാട് തീരദേശവാസികളുടെ ഭീതി അകറ്റാന്‍ സത്വര നടപടികള്‍ കൈകൊള്ളുവാനും, പൊട്ടിപൊളിഞ്ഞു താറുമാറായ ഉദയമംഗലം ഒതോത്ത് വയല്‍ റോഡ് ഗതാഗതയോഗ്യക്കണമെന്നും ആവശ്യപ്പെട്ട് ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ശ്രീധരന്‍ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി. അടിയന്തര നടപടി കൈകൊണ്ടില്ലെങ്കില്‍ ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് അടക്കം സമരമുറകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *