മാതൃകയായി വിദ്യാര്‍ത്ഥികള്‍ ഭണ്ഡാരം വഴി സ്വരൂപിച്ച നാണയത്തുട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്

കാഞ്ഞങ്ങാട്: വയനാട് ദുരന്തത്തില്‍ ഉറ്റവരും ഉടയവരും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സാന്തനമേകുന്നതിന് കൈത്താങ്ങായി ശമ്മാസ്,ശഹ് മാന്‍, ഫാതിമ എന്നിവര്‍ ഒരുക്കൂട്ടിയ നാണയത്തുട്ടുകള്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ക്ക് കൈമാറി കല്ലൂരാവി പട്ടാക്കാലിലെ ഫൈസലിന്റെ മക്കളാണ് മൂവരും നിരവധി സ്വപ്നങ്ങളുമായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകളാണ് സാന്ത്വന പ്രവര്‍ത്തനത്തിനായ് കൈമാറിയത് സോണ്‍ സാന്ത്വനം സെക്രട്ടറി സുബൈര്‍ പടന്നക്കാട്, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് ആദം അബ്ദുല്ല മൗലവി ജന.സെക്രട്ടറി യൂനുസ് പി തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി പഴയ കടപ്പുറം ബുസ്താനുല്‍ ആരിഫീന്‍ സുന്നി മദ്‌റസ വിദ്യാര്‍ത്ഥികളാണ് മൂവരും

Leave a Reply

Your email address will not be published. Required fields are marked *