ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്‍കല്‍ പദ്ധതി താത്പര്യപത്രം ക്ഷണിച്ചു

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ശിങ്കാരിമേളം വാദ്യോപകരണങ്ങല്‍ നല്‍കല്‍ പദ്ധതി പ്രകാരം വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് ഈ മേഖലയില്‍ പരിചയമുള്ള ഏജന്‍സികളില്‍ നിന്ന് മത്സരാധിഷ്ഠിത താത്പര്യപത്രം ക്ഷണിച്ചു. സ്‌പെസിക്കേഷന്‍ പരിശോധിച്ച് ഏജന്‍സികള്‍ രജിസ്‌ട്രേഡ് തപാല്‍ കൊറിയല്‍ മുഖേന താത്പര്യപത്രം സമര്‍പ്പിക്കണം.അവസാന തിയതി ആഗസ്റ്റ് 17 വൈകുന്നേരം നാല് മണി. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടുക.
ഫോണ്‍ – 04994 256162

Leave a Reply

Your email address will not be published. Required fields are marked *