ഒരു വശത്തു കൂടി വാഹനങ്ങള്‍ കടത്തിവിടും; താമരശ്ശേരി ചുരത്തിലെ വിള്ളല്‍ ഭീഷണിയല്ലെന്ന് ദേശീയപാത അതോറിറ്റി

കല്‍പ്പറ്റ; താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു സമീപം റോഡില്‍ വിള്ളല്‍ ഭീഷണിയല്ലെന്നു കണ്ടെത്തല്‍. സ്ഥലം ദേശീയ പാത ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചു.അപകട ഭീഷണി ഇല്ലാത്തതിനാല്‍ ഈ ഭാഗത്ത് ഒരു വശത്തു കൂടി വാഹനങ്ങള്‍ കടത്തി വിടാനാണു തീരുമാനം.
അതിനിടെ ദേശീയ പാതയില്‍നിന്നു താഴേക്കുള്ള പഞ്ചായത്ത് കോണ്‍ക്രീറ്റ് റോഡിന്റെ ശോച്യാവസ്ഥയും ദേശീയ പാതയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതായി ദേശീയപാത അധികൃതര്‍ ചൂണ്ടിക്കാട്ടി.പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം നടത്തണമെന്നാണു നിര്‍ദേശം. വാഹനങ്ങള്‍ ഈ ഭാഗത്തു വണ്‍വേയായി കടത്തിവിട്ടു റോഡിന്റെ സ്ഥിതി 2 ദിവസം കൂടി നിരീക്ഷിക്കും. തുടര്‍ന്നായിരിക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *