ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്ത്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കും

ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയവയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നല്‍കും. 02-08-2024 ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. ഇതിന് പുറമേ ജനപ്രതിനിധികളും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. ജനങ്ങളെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുന്നതിന് വാര്‍ഡ് തലത്തില്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് വിപുലമായ പ്രചാരണം നടത്താനും തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *