വയനാട് ദുരന്തം; തിരച്ചിലിനായി കൂടുല്‍ കഡാവര്‍ നായകളെ എത്തിച്ചു

വയനാട്: മുണ്ടക്കൈയിലും ചൂരല്‍ മലയിലും തിരച്ചിലിനായി കൂടുതല്‍ കഡാവര്‍ നായകളെ എത്തിച്ചു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് നായകളെ എത്തിച്ചത്.16 കഡാവര്‍ നായകളാണ് പരിശോധനക്കായി ഇറങ്ങുന്നത്. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചല്‍ എന്ന നായയും ഇന്ന് തിരച്ചിലിനുണ്ടാവും.കഴിഞ്ഞ ദിവസം മലപ്പുറത്തായിരുന്നു എയ്ഞ്ചല്‍ തിരച്ചില്‍ നടത്തിയിരുന്നത്. മറ്റു നായകള്‍ക്ക് പരിക്കേറ്റതോടെയാണ് എയ്ഞ്ചല്‍ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം തിരച്ചിലിനിറങ്ങിയ മായക്കും മര്‍ഫിക്കും കാലിന് പരിക്കേറ്റിരുന്നു. ഇവ ചികിത്സയിലാണ്. ഇരുവരും ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയാണ്. 358 പേര്‍ മരിച്ചതായാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. ഇന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. രണ്ടെണ്ണം ചാലിയാറില്‍നിന്നാണ് കിട്ടിയത്. ഡിസാസ്റ്റര്‍ ടൂറിസം അനുവദിക്കില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദുരന്തഭൂമിയിലെ ദൃശ്യങ്ങള്‍ വിഡിയോ എടുത്ത് പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *