വയനാട്ടിലേക്ക് അരവത്ത് പ്രാദേശിക സമിതി വക പുതുവസ്ത്രങ്ങള്‍ നല്‍കും

പാലക്കുന്ന് : വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് വേണ്ടി പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി വക പുതു വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്ത് ക്ഷേത്ര സ്ഥാനികന്‍ രവീന്ദ്രന്‍ കളക്കാരന്‍ കേരള സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് സംസ്ഥാന കമ്മീഷണര്‍ അജിത് സി കളനാടിന് കൈമാറി. പ്രാദേശിക സമിതി പ്രസിഡന്റ് സതീശന്‍ ചിറക്കാല്‍ അധ്യക്ഷനായി. സെക്രട്ടറി ഭരതന്‍ കുതിരക്കോട്, കെ.വി.സുരേഷ് കുമാര്‍, മോഹനന്‍ നന്ദനം എന്നിവര്‍ സംസാരിച്ചു.പ്രളയ, കോവിഡ് കാലങ്ങളില്‍ നാട്ടിലെ കൂട്ടായ്മകള്‍ സമാഹരിച്ച സഹായ വസ്തുക്കള്‍ അര്‍ഹരായവരിലേക്ക് എത്തിച്ച ജാഗ്രതാ മികവ് പരിഗണിച്ചാണ് ചന്ദ്രഗിരി റോവര്‍ ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സിനെ ഈ ദൗത്യം ഏല്‍പ്പിച്ചത്. നിശ്ചിത സമയ പരിധിയില്‍ ഏല്‍പ്പിക്കുന്ന ‘സഹായ’ സാധനങ്ങള്‍ വയനാട്ടില്‍ നേരിട്ട് എത്തി അര്‍ഹരായവരെ ഏല്‍പ്പിക്കുമെന്ന് അജിത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *